വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണുചിമ്മുമീ
വഴിയില്‍ എന്ത് നമ്മള് പാടണം ...
Saturday, August 14, 2010
Sunday, August 8, 2010
മുരുകന് കാട്ടാക്കടയുടെ "രേണുക" . . .
രേണുകെ നീ രാഗ രേണു,
കിനാവിന്റെ നീലക്കടമ്പി൯ പരാഗരേണു.
പിരിയുംപോഴേതോ നനഞ്ഞ കൊമ്പില്‍ നിന്ന്,
നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്.
രേണുകെ നാം രണ്ടു മേഖശകലങ്ങലായ്,
അകലേയ്ക്ക് മറയുന്ന ക്ഷണഭംഗികള്‍.
മഴവില്ല് താഴെവീണുടയുന്ന മാനത്ത്,
വിരഹ മേഖ ശ്യാമ ഖന ഭംഗികള്‍.
പിരിയുന്നു രേണുകെ നാം രണ്ടു പുഴകളായ്,
ഒഴുകിയകലുന്നു നാം പ്രണയ ശൂന്യം.
ജലമുറഞ്ഞൊരു ദീര്‍ഖ ശിലപോലെ നീ,
വറ്റി വരുതിയി ജീര്‍ണമായ് മൃതമായി ഞാന്‍.
ഓര്മിക്കുവാന് ഞാന്‍ നിനക്കെന്തു നല്‍കണം,
ഓര്‍മിക്കണം എന്ന വാക്ക് മാത്രം.
ഓര്മിക്കുവാന് ഞാന്‍ നിനക്കെന്തു നല്‍കണം,
ഓര്‍മിക്കണം എന്ന വാക്ക് മാത്രം.
എന്നെങ്കിലും വീണ്ടുമെവിടെവച്ചെങ്കിലും,
കണ്ടുമുട്ടാം എന്ന വാക്ക് മാത്രം.
നാളെ പ്രതീക്ഷ തന് കുങ്കുമ പൂവായി,
നാം കടം കൊള്ളുന്നതിത്ര മാത്രം.
രേണുകെ നാം രണ്ടു നിഴലുകള്‍,
ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍.
പകലിന്റെ നിറമാണ് നമ്മളില്‍,
നിനവും നിരാശയും.
കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍,
വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി.
നിറയുന്നു നീയെന്നില്‍, നിന്റെ കണ്മുനകളില്,
നിറയുന്ന കണ്ണുനീര് തുള്ളിപോലെ.
ഭ്രമമാണ് പ്രണയം വെറും ഭ്രമം,
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടിക സൌധം.
എപ്പോഴോ തട്ടി തകര്‍ന്നു വീഴുന്നു നാം,
നഷ്ടങ്ങളറിയാതെ നഷ്ടപ്പെടുന്നു നാം.
സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി ,
നോവിന്റെ മൂകന്ധകാരം കനക്കുന്ന രാവത്തില്.
മുന്നില്‍ രൂപങ്ങളില്ലാ കനങ്ങലായ്,
നമ്മള് നിന്നു നിശബ്ദ ശബ്ദങ്ങളായ്.
പകല്‍ വറ്റി കടന്നു പോയ് കാലവും,
പ്രണയമൂറ്റി ചിരിപ്പു രൌദ്രങ്ങളും.
പിറകിലാരോ വിളിച്ചതായ് തോന്നിയോ,
പ്രണയമരുതെന്നുരഞ്ഞതായ് തോന്നിയോ.
ദുരിത മോഹങ്ങള്‍ക്ക് മുകളില്‍ നിന്നോറ്റയ്ക്ക്,
ചിതറി വീഴുന്നതിന് മുന്പല്പ്പ മാത്രയില്‍.
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ,
മധുരം മിഴിപൂ നനച്ചുവോ രേനുകെ . . .
കിനാവിന്റെ നീലക്കടമ്പി൯ പരാഗരേണു.
പിരിയുംപോഴേതോ നനഞ്ഞ കൊമ്പില്‍ നിന്ന്,
നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്.
രേണുകെ നാം രണ്ടു മേഖശകലങ്ങലായ്,
അകലേയ്ക്ക് മറയുന്ന ക്ഷണഭംഗികള്‍.
മഴവില്ല് താഴെവീണുടയുന്ന മാനത്ത്,
വിരഹ മേഖ ശ്യാമ ഖന ഭംഗികള്‍.
പിരിയുന്നു രേണുകെ നാം രണ്ടു പുഴകളായ്,
ഒഴുകിയകലുന്നു നാം പ്രണയ ശൂന്യം.
ജലമുറഞ്ഞൊരു ദീര്‍ഖ ശിലപോലെ നീ,
വറ്റി വരുതിയി ജീര്‍ണമായ് മൃതമായി ഞാന്‍.
ഓര്മിക്കുവാന് ഞാന്‍ നിനക്കെന്തു നല്‍കണം,
ഓര്‍മിക്കണം എന്ന വാക്ക് മാത്രം.
ഓര്മിക്കുവാന് ഞാന്‍ നിനക്കെന്തു നല്‍കണം,
ഓര്‍മിക്കണം എന്ന വാക്ക് മാത്രം.
എന്നെങ്കിലും വീണ്ടുമെവിടെവച്ചെങ്കിലും,
കണ്ടുമുട്ടാം എന്ന വാക്ക് മാത്രം.
നാളെ പ്രതീക്ഷ തന് കുങ്കുമ പൂവായി,
നാം കടം കൊള്ളുന്നതിത്ര മാത്രം.
രേണുകെ നാം രണ്ടു നിഴലുകള്‍,
ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍.
പകലിന്റെ നിറമാണ് നമ്മളില്‍,
നിനവും നിരാശയും.
കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍,
വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി.
നിറയുന്നു നീയെന്നില്‍, നിന്റെ കണ്മുനകളില്,
നിറയുന്ന കണ്ണുനീര് തുള്ളിപോലെ.
ഭ്രമമാണ് പ്രണയം വെറും ഭ്രമം,
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടിക സൌധം.
എപ്പോഴോ തട്ടി തകര്‍ന്നു വീഴുന്നു നാം,
നഷ്ടങ്ങളറിയാതെ നഷ്ടപ്പെടുന്നു നാം.
സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി ,
നോവിന്റെ മൂകന്ധകാരം കനക്കുന്ന രാവത്തില്.
മുന്നില്‍ രൂപങ്ങളില്ലാ കനങ്ങലായ്,
നമ്മള് നിന്നു നിശബ്ദ ശബ്ദങ്ങളായ്.
പകല്‍ വറ്റി കടന്നു പോയ് കാലവും,
പ്രണയമൂറ്റി ചിരിപ്പു രൌദ്രങ്ങളും.
പിറകിലാരോ വിളിച്ചതായ് തോന്നിയോ,
പ്രണയമരുതെന്നുരഞ്ഞതായ് തോന്നിയോ.
ദുരിത മോഹങ്ങള്‍ക്ക് മുകളില്‍ നിന്നോറ്റയ്ക്ക്,
ചിതറി വീഴുന്നതിന് മുന്പല്പ്പ മാത്രയില്‍.
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ,
മധുരം മിഴിപൂ നനച്ചുവോ രേനുകെ . . .
Subscribe to:
Posts (Atom)